Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Lorry Accident

Kerala

ഫ​റോ​ക്കി​ൽ റോ​ഡ് ഇ​ടി​ഞ്ഞു; പാ​ര്‍​ക്ക് ചെ​യ്തി​രു​ന്ന ലോ​റി വീ​ടി​ന് മു​ക​ളി​ലേ​ക്ക് മ​റി​ഞ്ഞു

കോ​ഴി​ക്കോ​ട്: ഫ​റോ​ക്കി​ൽ റോ​ഡ് ഇ​ടി​ഞ്ഞ​തി​നു പി​ന്നാ​ലെ റോ​ഡ​രി​കി​ൽ പാ​ര്‍​ക്ക് ചെ​യ്തി​രു​ന്ന ലോ​റി വീ​ടി​നു മു​ക​ളി​ലേ​ക്ക് മ​റി​ഞ്ഞു. ഫ​റോ​ഖ് ന​ഗ​ര​സ​ഭാ​ചെ​യ​ര്‍​മാ​ൻ എം.​സി. അ​ബ്ദു​ള്‍ റ​സാ​ഖി​ന്‍റെ വീ​ടി​ന് മു​ക​ളി​ലേ​ക്കാ​ണ് സി​മ​ന്‍റ് ലോ​റി ത​ല​കീ​ഴാ​യി മ​റി​ഞ്ഞ​ത്.

ലോ​റി​യി​ലു​ണ്ടാ​യി​രു​ന്ന ഡ്രൈ​വ​ർ ചെ​റി​യ പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പെ​ട്ടു. അ​പ​ക​ട​ത്തി​ൽ വീ​ടി​ന്‍റെ ഒ​രു ഭാ​ഗം പൂ​ര്‍​ണ​മാ​യി ത​ക​ര്‍​ന്ന അ​വ​സ്ഥ​യി​ലാ​ണ്. വീ​ടി​ന്‍റെ മു​റ്റ​ത്ത് ഉ​ണ്ടാ​യി​രു​ന്ന ബൈ​ക്കും ലോ​റി​ക്ക​ടി​യി​ൽ പെ​ട്ടി​ട്ടു​ണ്ട്. ഈ ​ഭാ​ഗ​ത്ത് ആ​ളി​ല്ലാ​തി​രു​ന്ന​ത് കൊ​ണ്ട് വ​ലി​യ അ​പ​ക​ട​മാ​ണ് ഒ​ഴി​വാ​യ​ത്.

District News

പാ​ൽ​ച്ചു​ര​ത്ത് ലോ​റി കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞ് ഡ്രൈ​വ​ർ മ​രി​ച്ചു

കൊ​ട്ടി​യൂ​ർ: കൊ​ട്ടി​യൂ​ർ- ബോ​യ്സ് ടൗ​ൺ ചു​രം പാ​ത​യി​ലെ പാ​ൽ​ച്ചു​രം ആ​ശ്ര​മം ജം​ഗ്ഷ​ന് സ​മീ​പം ലോ​റി കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞ് ഡ്രൈ​വ​ർ മ​രി​ച്ചു. ത​മി​ഴ്നാ​ട് സ്വ​ദേ​ശി സെ​ന്തി​ൽ​കു​മാ​റാ​റാ​ണ് (54) മ​രി​ച്ച​ത്. സ​ഹാ​യി സെ​ന്തി​ൽ (44) നി​സാ​ര പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു.

ഞാ​യ​റാ​ഴ്ച രാ​ത്രി 11.30 ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ഛത്തീ​സ്ഗ​ഡി​ൽ നി​ന്ന് ക​മ്പി​യു​മാ​യി ക​ണ്ണൂ​രി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന ലോ​റി​യാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.റോ​ഡി​ൽ നി​ന്നും കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞ ലോ​റി മ​ര​ത്തി​ൽ ത​ങ്ങി​നി​ൽ​ക്കു​ക​യാ​യി​രു​ന്നു.

പേ​രാ​വൂ​ർ, മാ​ന​ന്ത​വാ​ടി എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​മെ​ത്തി​യ അ​ഗ്നി​ര​ക്ഷാ സേ​നാം​ഗ​ങ്ങ​ളും കേ​ള​കം പോ​ലീ​സും നാ​ട്ടു​കാ​രും ചേ​ർ​ന്നാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്. പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു​ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​ന​ൽ​കി​യ സെ​ന്തി​ൽ​കു​മാ​റി​ന്‍റെ മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​യി.

District News

ലോ​റി​യി​ടി​ച്ച് ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി മ​രി​ച്ചു

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ ന​ഗ​ര​മ​ധ്യ​ത്തി​ൽ ലോ​റി​യി​ടി​ച്ച് ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി ത​ത്ക്ഷ​ണം മ​രി​ച്ചു. മ​രി​ച്ച​യാ​ളെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല.

ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യാ​ണെ​ന്ന് സം​ശ​യി​ക്കു​ന്നു. ഇ​ന്ന​ലെ രാ​വി​ലെ 9.45 ഓ​ടെ കാ​ൾ​ടെ​ക്സ് ജം​ഗ്ഷ​നു സ​മീ​പ​ത്തെ വൈ​ദ്യു​ത ഭ​വ​നു മു​ന്നി​ലാ​യി​രു​ന്നു അ​പ​ക​ടം.

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ നി​ല​ത്തു​വീ​ണ​യാ​ളു​ടെ ത​ല​യി​ലൂ​ടെ ലോ​റി ക​യ​റി​യി​റ​ങ്ങി. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മൃ​ത​ദേ​ഹം ജി​ല്ലാ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. റോ​ഡി​ൽ പ​ര​ന്നൊ​ഴു​കി​യ ര​ക്തം അ​ഗ്നി​ര​ക്ഷാ സേ​ന​യെ​ത്തി വെ​ള്ളം ചീ​റ്റി വൃ​ത്തി​യാ​ക്കി​യ​ശേ​ഷ​മാ​ണ് വാ​ഹ​ന​ങ്ങ​ൾ ക​ട​ത്തി​വി​ട്ട​ത്.

Kerala

കോട്ടയത്ത് ഇ​രു​മ്പു​ക​മ്പി ക​യ​റ്റി​യ വ​ന്ന ലോ​റി ഡി​വൈ​ഡ​റി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി മ​റി​ഞ്ഞു

കോ​ട്ട​യം: ഇ​രു​മ്പു​ക​മ്പി ക​യ​റ്റി​യ വ​ന്ന നാ​ഷ​ണ​ല്‍ പെ​ര്‍​മി​റ്റ് ലോ​റി ഡി​വൈ​ഡ​റി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി മ​റി​ഞ്ഞു. ഇ​ന്നു പു​ല​ര്‍​ച്ചെ മൂ​ന്നി​ന് ചി​ങ്ങ​വ​നം ഗോ​മ​തി​ക്ക​വ​ല​യി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

ലോ​ഡു​മാ​യി ചി​ങ്ങ​വ​നം ഭാ​ഗ​ത്തേ​ക്കു വ​രി​ക​യാ​യി​രു​ന്ന ലോ​റി നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യി ഡി​വൈ​ഡ​റി​ല്‍ ഇ​ടി​ച്ചു ക​യ​റി മ​റി​യു​ക​യാ​യി​രു​ന്നു.

അ​പ​ക​ട​ത്തെ​ത്തു​ട​ര്‍​ന്ന് ഇ​രു​മ്പു​ക​മ്പി റോ​ഡി​ല്‍ ചി​ത​റി​ക്കി​ട​ന്നു. ഇ​തോ​ടെ എം​സി റോ​ഡി​ല്‍ ഗ​താ​ഗ​ത ത​ട​സ​വു​മു​ണ്ടാ​യി. ചി​ങ്ങ​വ​നം പേ​ലീ​സ് സ്ഥ​ല​ത്ത് എ​ത്തി മേ​ല്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു. ക്രെ​യി​ന്‍ ഉ​പ​യോ​ഗി​ച്ചാ​ണ് സ്ഥ​ല​ത്തു​നി​ന്ന് ലോ​റി ഉ​യ​ര്‍​ത്തി മാ​റ്റി​യ​ത്.

Latest News

Corehub Up